Thursday, March 15, 2018

ഓർമ്മകൾക്കെന്തു സുഗന്ധം.....

  സ്വപ്നങ്ങൾക്കു മധുരവും ഓർമ്മകൾക്കു സുഗന്ധവുമാണെന്നല്ലേ പറയാറ്...എൻ്റെ ഓർമ്മകൾക്ക് കടലമാവിൻ്റെ ഗന്ധമാണ്; കാരണം കടലമാവിന് അച്ഛൻ്റെ മണമാണ്.

                                                       *     *     *     *     *

ഞായറാഴ്ചകളിൽ അച്ഛന് അവധിയാണ്. അന്ന് കുശാലാണ്, അച്ഛൻ അടുക്കളയിൽ കയറുന്ന ദിവസം...
രാവിലെ hotel style ആണ്. എന്നെയും അനിയനേം 'വരൂ സർ' എന്ന് വിളിക്കും, കസേരയിൽ ഇരുത്തും. എന്നിട്ട് plateഉം glassഉം കൊണ്ടു വെച്ചിട്ടു ചോദിക്കും 'എന്താ സർ കഴിക്കാൻ വേണ്ടത്, ചൂടു മസാലദോശ എടുക്കട്ടേ', മസാലദോശയും വെള്ള, പച്ച, ചുമപ്പ് നിറത്തിലുള്ള ചട്ണികളും.....
ചിലപ്പോൾ നല്ല ഉഗ്രൻ ഉപ്പുമാവോ പുഴുക്കോ ഒക്കെയാവും. ഉപ്പുമാവ് ന്നൊക്കെ പറഞ്ഞാ ചുമ്മാ സാദാ സാധനം ഒന്നുമല്ല, പച്ചക്കറികളും ഉരുളക്കിഴങ്ങു fry ഉം ഒക്കെ ചേർത്ത special item .
ഉച്ചക്കാണേൽ ബിരിയാണി, കൂടെ saladഉം curry ഉം- രുചിയുള്ള, തൈരൊക്കെ ചേർത്ത കോളിഫ്ളവർ കറിയോ സോയാബീൻ കറിയോ.
വൈകീട്ട് വെളിച്ചണ്ണയിൽ കിടന്നു മൂക്കുന്ന ബജിയുടെ മണമാണ് എല്ലാരേം ഉച്ചയുറക്കത്തിൽ നിന്നുണർത്തുക. പലതരം ഇലകളും പച്ചക്കറികളും ഒക്കെ ബജിയായി മാറിയിട്ടുണ്ടാകും...അടുക്കളയിൽ മുഴുവൻ അച്ഛനും കടലമാവിൻ്റെ  മണവും നിറഞ്ഞുനിൽക്കും....ഒരിക്കലും മരിക്കാത്ത മണം.....
അത്താഴത്തിന് ചപ്പാത്തി അമ്മയുടെ വകയാണ്, അച്ഛൻ്റെ  വക സൂപ്പർ മഞ്ചൂരിയൻസ് ഉണ്ട്, പടവലമോ കാബേജോ ഒക്കെയാവും...
ഒന്നും വേണ്ട,  അച്ഛൻ വെറുതെ കടുക് വറുത്ത് ഇട്ടിട്ട് ചോറ് ഇട്ടിളക്കിയാലും, tasty യാ....

                                                        *     *     *     *     *

പാചകം മാ(തമല്ല, കഥ പറച്ചിലും പെട്ടെന്ന് ഓർമ്മ വരുന്ന കാര്യാണ്, അതും നിമിഷകഥ..ആരോടാ, എട്ടും പൊട്ടും തിരിയാത്ത എന്നോടും അനിയനോടും!!!! (ഞങ്ങൾ മാ(തമേ ചിരിക്കൂ..) ഞങ്ങൾ കഥ കേൾക്കണം ന്നു പറഞ്ഞ് രാ(തി ശല്യപ്പെടുത്തുമ്പോൾ വേറെന്തു ചെയ്യും....
കഥയ്ക്കൊരുദാഹരണം പറയാം - ശുപ്പാണ്ടിയാണ് അച്ഛൻ്റെ  main ആള് ട്ടോ.
"scene 01 : ശുപ്പാണ്ടിയോട് യജമാനൻ പറഞ്ഞു, ടാ നീ കടയിൽ പോയിട്ടു വരണം. യജമാനൻ list എടുക്കാൻ പോയ തക്കത്തിന് ശുപ്പാണ്ടി  കടയിൽ പോയി തിരിച്ചു വന്നു!!!!! ഹഹ...
scene 02 : യജമാനൻ വീണ്ടും പറഞ്ഞുടാ, ഞാൻ list തരും, നീ പറഞ്ഞിരിക്കുന്ന സാധനങ്ങൾ വാങ്ങണം..
scene 03 : കടയിൽ പോയി തിരിച്ചു വരുന്ന വഴി (നെല്ലിക്ക തിന്നോണ്ടാണേ വരുന്നത്) ഒരു കിണറ്റിൽ നിന്നു വെള്ളം കുടിച്ചു, പിന്നത്തെ കഥ പറയണ്ടല്ലൊ. മധുരവെള്ളംന്ന് പറഞ്ഞ ആൾക്കാരെ മുഴുവൻ കൂട്ടുന്ന ശുപ്പാണ്ടി....  ഹ.... "
ശുപ്പാണ്ടിയെ 6 തവണയൊക്കെ കടയിൽ ഓടിക്കേണ്ടി വരും ചിലപ്പോൾ...

                                                        *     *     *     *     *

പെങ്കുട്ട്യോൾടെ super heroയാണ് അച്ഛൻ ന്ന് പറേണത് വെറുതെയൊന്ന്വല്ലാട്ടോ...
suppose, എവിടെയെങ്കിലുമോ ഏതെങ്കിലും situationലോ post ആയീന്ന് വിചാരിക്ക്യാ, ലോകത്തെവിടേയും ആകാം, ഏത് സമയത്തും ആകാം, collegeഓ bus stopഓ railway stationഓ കടയിൽ പൈസയില്ലെന്നോ auto driver വഴക്കുപറഞ്ഞെന്നോ restaurant എവിടെയാണെന്നോ short cut ഏതാണെന്നോ application form fillingഓ പുതിയ assignmentഓ കറി കരിഞ്ഞതോ തേങ്ങ ചീത്തയായതോ maths ലെ കുഴക്കുന്ന problemഓ ഏതുമാകട്ടേ, ആദ്യ phone call അച്ഛനുള്ളതാണ്.
എല്ലാ (പശ്നങ്ങൾക്കുമുള്ള ഉത്തരമാണ് അച്ഛൻ. പെട്ടെന്ന് ഭൂമികുലുക്കം ഉണ്ടായി വീടു തകർന്നാൽ അച്ഛൻ വന്ന് താങ്ങി നിർത്തും, കള്ളൻ വന്നാൽ അച്ഛൻ ഇടിച്ച് തോൽപ്പിച്ചോളും...എന്നൊക്കെയുള്ള ആശ്വാസത്തിലാണ് കിടന്നുറങ്ങാറ്....

അമ്പലത്തിൽ കഴിഞ്ഞ ഉത്സവത്തിന് വന്ന (ടാക്ക് ഗാനമേളയുടെ വിറയലിൽ ഫാൻ താഴെ വീഴുംന്ന് പേടിച്ചിട്ട്  ഞാൻ ഉറങ്ങിയേയില്ല...😢...)

                                                        *     *     *     *     *

ഈയിടെ FBയിൽ കണ്ടതാണ്, അമൂല്യങ്ങളായ നിമിഷങ്ങൾ തിരിച്ചു വരാത്തതെന്തെന്നാൽ, തിരിച്ചു വരാത്തതുകൊണ്ടാണ് അവ അമൂല്യങ്ങളായത്,സത്യമാണ്......അതുകൊണ്ടു തന്നെയാണ് അവ എപ്പോഴും ഓർമ്മയിൽ നിൽക്കുന്നതും..


-----Anonymous-----

ദേ, പിന്നേ, 
ഓർമ്മകൾക്കു സുഗന്ധമാണെന്നുള്ളത് ശരിതന്നെ. പക്ഷേ, അത് വെറും ഓർമ്മയാണെന്ന് തിരിച്ചറിയുന്ന നിമിഷം, സുഗന്ധം മായും, കണ്ണീരിൻ്റെ  ഉപ്പ് പടരും...എന്താല്ലേ.....!!!!!