Monday, February 26, 2018

പടച്ചോനേ...ങ്ങള് കാത്തോളീ............

"ഫണിഗണമണിയുന്ന പരമേശൻ തനയനാം
ഗണപതി തുണ ചെയ്വാൻ (പണമിക്കുന്നേൻ,
കളവാണി സരസ്വതി , കരുണയോടടിയൻ്റെ 
കരളിൽ വന്നുദിക്കുവാൻ (പണമിക്കുന്നേൻ..."

സത്യത്തിൽ,
ഭക്തിനിർഭരമായി എഴുതിത്തുടങ്ങിയതൊന്നുമല്ലാട്ടോ. 😉

പണ്ടേതന്നെ 'സംസാരം ആരോഗ്യത്തിനു ഹാനികരം' ന്ന്ള്ളതാണ് ൻ്റെയൊരു ദ്. പകരം, കേൾക്കാൻ (പരദൂഷണം ആയാൽ ഭേഷായി), വായിക്കാൻ (പഠിക്കാനൊള്ളതല്ലാന്ന് പറയണ്ടല്ലോ), എഴുതാൻ (കഥയല്ല; ഡയറിയേ.., personal diary) ഒക്കെ വല്ല്യ താൽപര്യാ...പക്ഷേ, ഈ സ്വന്തം നാടും നാട്ടിലെ സ്കൂളും അവിടുത്തെ teachersഉം ഒക്കെയല്ലേ, എല്ലാവരേയും കലാകാരാക്കുകയാണുദ്ദേശ്യം......അങ്ങനെയാണ് ദി പാട്ടിൽ ഞാൻ തിരുവാതിര കളിച്ചത്. അന്ന് ഞാൻ തിരിച്ചറിഞ്ഞു, എൻ്റെ ഉള്ളിൽ കലാകാരി പോയിട്ട് , കലയുടെ 'ക' പോലും ഇല്ലെന്ന്......ഹോ........അത് ആ സ്കൂളിലെ അവസാന വർഷമായിരുന്നു, my first and last stage performance too........


                BTech കഴിഞ്ഞ്, ജോലിയും കൂലിയും ഇല്ലാതെ,വെറുതെ ഇരുന്നിരുന്ന് വേരു പിടിച്ചു തുടങ്ങിയപ്പോ, how to get rid of boredom എന്ന് ഗൂഗിളിൽ നോക്കി.
അവിടുന്നാണ് ഇങ്ങോട്ടെത്തിയത്😊.

വെർതെ, ഒരു കാര്യോമില്ലാതെ, ചുമ്മാ, എഴുതിത്തുടങ്ങുവാണ് .......പടച്ചോനേ..........ങ്ങള് കാത്തോളീ......................

-----Anonymous-----

ദേ, പിന്നേ, 
കലയുടെ 'ക' ഇല്ലെങ്കി വേണ്ട, കായികത്തിൻ്റെ 'ക' ണ്ടോ ന്ന് അറിയാൻ potato gathering, 100m ഓട്ടം ഇതിലൊക്കെ സ്ഥിരം പയറ്റുമാരുന്നു....ഏറ്റവും അവസാനം ഞാൻ finish ചെയ്യുന്നതുവരെ നോക്കിനിന്നവരെ സമ്മതിക്കണം. എന്താല്ലേ.....!!!!!
‍‍